എസ്.പി.സി സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് വയനാട് നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ ആയുഷ്‌ക്ലബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.പി. വത്സന്‍ ഉദ്ഘാടനവും ആയുഷ് ക്ലബ് പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.

പി.ടി.എ. വൈസ് പ്രസിഡന്റ് ടി. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ് ആയുഷ് ക്ലബ് പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ബിജി എം. അബ്രഹാം, ഡോ. ജനിത കെ. ജയന്‍, നല്ലൂര്‍നാട് സഹകരണ ബാങ്ക് പ്രസിഡന്റ് മനു ജി. കുഴിവേലില്‍, സെക്രട്ടറി രാജു മാത്യു, എസ്.പി.സി സി.പി.ഒ ജോജോ തോമസ്, ജില്‍ജ തങ്കച്ചന്‍, പി.എഫ് ബിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.