സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി ടി പി സി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

അഞ്ച് ചിത്രകാരികളടക്കം 30 ചിത്രകാരന്മാർ പങ്കെടുത്തു. കയാക്കിങ് താരങ്ങൾ പരിശീലനം നടത്തുമ്പോൾ തന്നെ പുഴയോരത്ത് ഇരുന്നു ചിത്രകാരന്മാർ കയാക്കിങ്ങും ചാലിപ്പുഴയുടെ മനോഹാരിതയും ക്യാൻവാസിൽ പകർത്തിയത് കൗതുക കാഴ്ചയായി. കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ജോയ് ലോനപ്പൻ, സംഘാടകസമിതി അംഗങ്ങളായ ഷെല്ലി മാത്യു, പോൾസൺ ജോസഫ്, ചിത്രകലാ പരിഷത്ത് പ്രസിഡന്റ് റോയ് കാരാത്ര എന്നിവർ സംസാരിച്ചു.