കുടുംബശ്രീയുടെ സഞ്ജീവനി കർക്കിടക ഫെസ്റ്റിന് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ച ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എ ​ഗീത നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ സിന്ധു അധ്യക്ഷത വഹിച്ചു.

കർക്കിടക മരുന്ന്, പോഷകപൊടി, ഈന്തപ്പഴലേഹ്യം, കർക്കിടക കഞ്ഞിയും കിറ്റും, മുളയരി പായസം എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ കുടുംബശ്രി സംരംഭകർ തയ്യാറാക്കുന്ന കമ്പറവപ്പൊടി, കൂവപ്പൊടി, അച്ചാറുകൾ, മഞ്ഞൾ, മസാല പൊടികൾ തുടങ്ങിയ നാടൻ ഉത്പ്പന്നങ്ങളും വാങ്ങാം. കുടുംബശ്രി സംരംഭകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ പരിചയപ്പെടുത്താനും വിൽപ്പന നടത്താനും അവസരമൊരുക്കുകയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്റ്റ് അഞ്ച് വരെയാണ് സഞ്ജീവനി കർക്കിടക ഫെസ്റ്റ്.