രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുരിക്കുംതൊട്ടി മാതേക്കല്‍ ഭാഗം കാക്കുച്ചിറപ്പടി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. കുരുവിളാസിറ്റി മേഖലയിലെ 25 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള ക്ഷാമത്തില്‍ നിന്നും പദ്ധതി വഴി ആശ്വാസം ലഭിച്ചത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.86 ലക്ഷം രൂപ മുടക്കി രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ടാങ്കും കുളവും നിര്‍മ്മിക്കുകയും 2022-23 വര്‍ഷത്തില്‍ മോട്ടറും പൈപ്പും സ്ഥാപിക്കുകയുമാണ് ചെയ്തത്. കുരുവിളാസിറ്റിയിലെ കാക്കുചിറയില്‍ കുടുംബമാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തിന് സൗജന്യമായി ഭൂമി നല്‍കിയത്.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജെ സിജു, രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗം സോളി സിബി, കുടിവെള്ള പദ്ധതി കണ്‍വീനര്‍ സാബു മാറാച്ചേരി, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.