ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന സർക്കാർ ഉദ്യ്യോഗസ്ഥർ അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട  മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങൾ ധാരാളമുള്ള ഈ മൂന്ന് ജില്ലകളിൽ അന്യജില്ലക്കാരെ ജോലിക്ക് നിയോഗിച്ചാൽ താമസൗകര്യം, യാത്രാസാകര്യം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്ക് ബുദ്ധിമുട്ട് ഉണ്ടാകും. അതിനാൽ വിഷയം സർക്കാർ പരിഗണിക്കുമ്പോൾ താമസിച്ച് സേവനം നടത്താൻ താൽപര്യമുള്ള അതാത് ജില്ലകളിലെ ഉദ്യോഗാർഥികളെ,  ജില്ലകളിലേക്ക് പ്രത്യേകം റിക്രൂട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കുറഞ്ഞത് 50% തസ്തികകളിൽ അതാത് ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗക്കാരെ നിയമിക്കാനുള്ള പ്രത്യേക നിയമ സംവിധാനം ഉണ്ടാകണമെന്നും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.