വെള്ളമുണ്ട ഗ്രാമപഞ്ചായത്തും നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവും കുടുംബശ്രീയും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി നടത്തുന്ന വയോജനങ്ങള്‍ക്കുള്ള സൗജന്യ കര്‍ക്കിടക ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.
വെള്ളമുണ്ട എട്ടേനാല്‍ പകല്‍വീട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ തോമസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഡോ. ജനിത കെ. ജയന്‍, ഡോ. ശരണ്യ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. എബി ഫിലിപ്പ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജ്ന ഷാജി, മംഗലശ്ശേരി നാരായണന്‍, ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്, പി.കെ അന്ദ്രു, എം. മോഹനകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.