ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷാഹിന ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു.

പൊഴുതന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജേഷ് മുലയൂട്ടല്‍ വാരാചരണം ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പര്‍മാരായ ജുമൈലത് ഷമീര്‍, തുഷാര സുരേഷ്, സുധ അനില്‍, കെ. ഗീത, സുബൈദ പരീത്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. അങ്കണവാടി ടീച്ചര്‍മാര്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.