തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ രാമഞ്ചിറ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏത് പ്രതിസന്ധിയുണ്ടായാലും വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. എം രാജഗോപാലൻ എം.എൽ എ അധ്യക്ഷത വഹിച്ചു. കെ.ആർ എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ എ പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, മുഖ്യാതിഥിയായി. .
രാമന്‍ചിറ പാലത്തിന് കിഫ്ബിയിൽ നിന്ന് 16.25 കോടി രൂപ
രാമന്‍ചിറ പാലത്തിന് കിഫ്ബിയില്‍ നിന്ന് 16.25 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് പുറമെ ഭൂമി ഏറ്റെടുക്കലിനും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുമായി 1.75 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെറുവത്തൂര്‍ – കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 260 മീറ്ററാണ് നീളം. 26 മീറ്ററിന്റെ 5 സ്പാനുകളും 10 മീറ്ററിന്റെ 7 സ്പാനുകളും ഉള്‍പ്പെടെ ആകെ 19 സ്പാനുകളാണുള്ളത്. ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 9.725 മീറ്ററാണ് പാലത്തിന്റെ വീതി. മൂന്ന് അപ്രോച്ച് റോഡ് ഉള്‍ക്കൊള്ളിച്ചുള്ള പാലമായിരിക്കും ഇത്. ചെറുവത്തൂര്‍ ദേശീയപാതാ ഭാഗത്തേക്ക് 260 മീറ്ററും, ക്ലായിക്കോട് നാപ്പച്ചാല്‍ ഭാഗത്തേക്ക് 90 മീറ്ററും, വെള്ളാട്ട് ഭാഗത്തേക്ക് 50 മീറ്ററുമാണ് അപ്രോച്ച് റോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.