കൊച്ചി താലൂക്ക് വികസന സമിതി അവലോകനയോഗം

വൈപ്പിൻ മേഖലകളിലെ ബസ് സ്റ്റോപ്പുകൾ പുനർനിർണയം നടത്താൻ നടപടി സ്വീകരിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. ഓഗസ്റ്റ് മാസത്തെ അവലോകനയോഗത്തിലാണ് നിർദേശം. മൂന്നാമത്തെ റോ-റോ സർവീസ് അനുവദിച്ച കൊച്ചിൻ കോർപ്പറേഷന് യോഗം അഭിനന്ദനങ്ങൾ അറിയിച്ചു.

കൊച്ചി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വികസന സമിതി അംഗം കെ.കെ വേലായുധൻ അധ്യക്ഷത വഹിച്ചു. കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, വികസന സമിതി അംഗങ്ങളായ ഭാസ്കരൻ മാലിപ്പുറം, പി.പി തങ്കച്ചൻ, ആന്റണി അറക്കൽ, കെ.കെ ജയന്തൻ, കെ.പി മനോജ്, കെ.എം റിയാദ്, എം.എച്ച് അസീസ്, കെ.കെ ഹംസ കോയ, മിനി രാജു, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.