ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളം പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം (ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ) ജില്ലാതല ഉദ്ഘാടനം നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത നിര്‍വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത അധ്യക്ഷയായി. ‘മുലയൂട്ടല്‍ ശാക്തീകരിക്കുന്നത് തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്ക് മാറ്റം ഉണ്ടാക്കുന്നു’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. എല്ലാവര്‍ഷവും ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. ആഗോളതലത്തില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, യൂണിസെഫ്, വേള്‍ഡ് അലയന്‍സ് ഫോര്‍ ബ്രസ്റ്റ് ഫീഡിങ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ദിനാചരണം.
സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രേംകുമാര്‍, ആര്‍.എം.ഒ ഡോ. ബി. സിന്ധു, പി.പി. യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എമി, വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, റോട്ടറി ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ഡിസ്ട്രിക് ഡയറക്ടര്‍ ഹേമചന്ദ്രന്‍, ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയകൃഷ്ണന്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മധു, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. രമേഷ്, ഡെപ്യൂട്ടി നേഴ്‌സിങ് സൂപ്രണ്ട് ജയശ്രീ, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വനിതകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ വി. ചന്ദ്രന്‍ മുലയൂട്ടലിനെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ക്ലാസെടുത്തു. തുടര്‍ന്ന് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സ്‌കൂള്‍, പാലക്കാട് ഗവ നഴ്‌സിങ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥിനികള്‍ ബോധവത്ക്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു.