ആസാദി കാ അമൃത് മഹോത്സവം – മേരി മാട്ടി മേരി ദേശ് കാഞ്ഞങ്ങാട് നഗരസഭ ക്യാമ്പയിന്‍ പടന്നക്കാട് ചേരകുളം പരിസരത്ത് നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.അനീശന്‍, പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.വി.മായാകുമാരി, മുന്‍ കൗണ്‍സിലര്‍ റസാക്ക് തായിലങ്ങാടി, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ കെ.അജി, നഗരസഭ ജെ.എച്ച്.ഐ കെ.ഷിജു, എം.സുഗത എന്നിവര്‍ സംസാരിച്ചു. ബല്ല ഈസ്റ്റ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.