കാസർകോട് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂർ ഖാദി കേന്ദ്രവും ചേർന്ന് കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദിവസ്ത്ര പ്രചാരണവും വിപണന മേളയും കാസര്‍കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. മേള എ.ഡി.എം കെ.നവീന്‍ ബാബു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര കാലത്ത് ദേശാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദി നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് എ ഡി എം പറഞ്ഞു. ഇന്ന് നിരവധി സാധാരണക്കാര്‍ ജോലി ചെയ്യുന്ന ഖാദി മേഖലയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷനായി. എ.ഡി.എം കെ.നവീന്‍ ബാബു ആദ്യ വില്‍പന നടത്തി. സർവീസ് സംഘടനാ പ്രതിനിധി കെ.പി.ഗംഗാധരന്‍ ആദ്യ വില്‍പന സ്വീകരിച്ചു. ജി.എസ്.ടി ജോയിന്‍ കമ്മീഷണര്‍ പി.സി.ജയരാജന്‍, അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍ ഒ.ടി.ഗഫൂര്‍, കെ.ഭാനുപ്രകാശ്, ഖാദി ബോഡ് ഡയറക്ടര്‍ ടി.സി.മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ഓണം മേളയുടെ സമ്മാന കൂപ്പണ്‍ ജി.എസ്.ടി ജോയിന്‍ കമ്മീഷണര്‍ പി.സി ജയരാജന്‍ കെ. സർവ്വേ ടെക്നിക്കൽ ഓഫീസർ കെ പി ഗംഗാധരന് നല്‍കി ഉദ്ഘാടനം ചെയ്തു.
ഖാദി ബോഡ് പ്രൊജക്ട് ഓഫീസര്‍ എം.ആയിഷ സ്വാഗതവും വില്ലേജ് ഇന്റസ്ട്രീസ് ഓഫീസര്‍ വി.ഷിജു നന്ദിയും പറഞ്ഞു. കളക്ടറേറ്റില്‍ ഇന്നും നാളെയും (ആഗസ്ത് 10,11) മേളയുണ്ടായിരിക്കും. ഖാദി ബോര്‍ഡിന്റെ വിവിധങ്ങളായ ഉത്പന്നങ്ങളും മാറിയ ഫാഷനുകള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളും മേളയില്‍ ലഭിക്കും. പൂര്‍ണ്ണമായും പ്രകൃതി ദത്തമായ കളറുകള്‍ ഉപയോഗിച്ചുണ്ടാക്കിയ തുണിത്തരങ്ങള്‍ മേളയുടെ പ്രധാന ആകര്‍ഷണമാണ്. കുഞ്ഞുടുപ്പുകള്‍, ഷര്‍ട്ടുകള്‍, കുര്‍ത്തികള്‍, സാരികള്‍, റെഡിമേഡ് ടോപ്പുകള്‍, ഷര്‍ട്ട് പീസുകള്‍, വിവിധതരം മുണ്ടുകള്‍, കൈലികള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ ഖാദി ഓണം മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആയിരം രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്‍ക്ക് സമ്മാനകൂപ്പണും നല്‍കുന്നു. ആഗസ്ത് 17,18 തീയ്യതികളില്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വിപണന മേള നടക്കും.