സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളജുകളിലേയും 2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രവേശന പരീക്ഷ സെപ്റ്റംബർ 10ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ കേന്ദ്രങ്ങളിൽ ഓൺലൈനായി നടക്കും.  ഇതിനായി 16ന് വൈകീട്ട് 4 വരെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.  പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസുകൾ, വിജ്ഞാപനങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.