ഇടുക്കി എസ്എസ്‌കെയുടെ നേതൃത്വത്തിൽ ഇടുക്കി പ്രസ് ക്ലബിന്റെ സഹകരണത്തോടെ ബ്ലോക്ക്‌ റിസോഴ്സ് സെന്റർ (ബിആര്‍സി) അധ്യാപകര്‍ക്കായി മാധ്യമശില്പശാല സംഘടിപ്പിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡി ബിന്ദുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമ പരിശീലന ശില്പശാല സംഘടിപ്പിച്ചത്. പ്രസ്സ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ കെ യാസിര്‍ പദ്ധതി വിശദീകരിച്ചു.

ഡോക്യുമെന്റേഷന്‍ ടീം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിന്റോ ജോസഫ്, മാധ്യമം ബ്യൂറോ ചീഫ് ടി ജുവിന്‍, ഏഷ്യാനെറ്റ് കാമറാമാന്‍ അനീഷ് ടോം, ചന്ദ്രിക ബ്യൂറോ ചീഫ് പി കെ ലത്തീഫ്, മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ എം ബേബി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ഷിയാമി, മീഡിയ വണ്‍ ബ്യൂറോ ചീഫ് സിജോ വര്‍ഗീസ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ജില്ലയിലെ എട്ട് ബിആര്‍സികളില്‍ നിന്നായി 32 അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു.

പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റുമാരായ എം ബിലീന, അഫ്‌സല്‍ ഇബ്രാഹിം, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഹാരിസ് മുഹമ്മദ്, അഖില്‍ സഹായി, എം എന്‍ സുരേഷ്, ഡോക്യുമെന്റേഷന്‍ ടീമംഗം ലാല്‍ കെ തോമസ് തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.