മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ജനകീയ ഹരിത ഓഡിറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസിന്റെ ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം, മാലിന്യ സംസ്‌കരണത്തിനുള്ള പൊതുസംവിധാനങ്ങള്‍, പൊതു ഇടങ്ങളിലെയും ജലാശയങ്ങളിലും ശുചിത്വം, ഹരിതകര്‍മ്മ സേനയുടെ സുരക്ഷ, വരുമാനം, അടിസ്ഥാന സൗകര്യം എന്നിവ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ക്യാമ്പയിന്റെ ഭാഗമായുള്ള ബഹുജന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വ്യാപാരി വ്യവസായികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അയല്‍ക്കൂട്ടം, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുമായുള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവ സംബന്ധിച്ചും റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023 മാര്‍ച്ചില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍നിന്നും നിലവിലെ പുരോഗതി, മാറ്റങ്ങള്‍, ഇതിനായി നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങള്‍, നൂതന പരിപാടികള്‍, പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പ്രതിസന്ധികളും തടസങ്ങളും അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ ജനകീയ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അധ്യക്ഷയായി. ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ചന്ദ്രന്‍ ചര്‍ച്ചകള്‍ക്ക് മറുപടിയും ക്രോഡീകരണവും നടത്തി. സോഷ്യല്‍ ഓഡിറ്റ് ടീം അംഗം കണ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദിനേശ്, വി.ഇ.ഒ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ കുടുംബശ്രീ, ഹരിത കര്‍മസേന, തൊഴിലുറപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.