വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം:
  •  പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച
  • അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്പ് ഫിറ്റിങ്, സ്പീക്കര്‍ എന്നിവ അധികമായും,അംഗീകാരമില്ലാതെയും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.
  • നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതല്‍ വയറുകള്‍ വാഹനങ്ങളില്‍ പിടിപ്പിക്കുന്നതുമൂലം ഓവര്‍ലോഡിന് കാരണമാവുന്നതും വയറുകള്‍ ഷോട്ടാവുന്നതിനാലും തീപിടുത്തമുണ്ടാവാം.
  •  എന്‍ജിന്‍ ഓയില്‍ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വര്‍ധിപ്പിക്കുന്നതിനും എന്‍ജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടര്‍ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.
  •  ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്പി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.
  •  ശരിയായ രീതിയില്‍ എ.സി സര്‍വീസ് ചെയ്തില്ലെങ്കിലും എ.സിയിലെ കംപ്രസറിന് ഓവര്‍ലോഡ് വരുന്നതോ തകരാര്‍ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.
  • ശരിയായ രീതിയില്‍ ഓയില്‍, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കില്‍ തീ പിടുത്ത സാധ്യത കൂടുന്നു.
  • വാഹനങ്ങളില്‍ എളുപ്പത്തില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.
  • ബാറ്ററിയില്‍ നിന്നും ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.
  • ഒരു ഡ്രൈവര്‍ എപ്പോഴും വാഹനത്തിലെ ഡാഷ്ബോര്‍ഡില്‍ ഉള്ള എമര്‍ജന്‍സി വാണിങ് ലാമ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം.  വാണിങ് ലാമ്പുകള്‍ തെളിഞ്ഞിരിക്കുന്നെങ്കില്‍, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.
  • മേല്‍ പറഞ്ഞവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന പക്ഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍നിന്നും രക്ഷ നേടാവുന്നതാണ്.

വിവരങ്ങള്‍ നല്‍കിയത്: ടി.എം ജേഴ്സണ്‍, ആര്‍.ടി.ഒ പാലക്കാട്/ ടി. അനൂപ്, ഫയര്‍ ആന്‍ഡ് റസ്ക്യു ജില്ലാ ഓഫീസര്‍ പാലക്കാട്