കർഷക ദിനാചരണത്തിന്റെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷക ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ പി ശശീന്ദ്രൻ, വനിതാ കർഷക എം സി പത്മിനി, മികച്ച കർഷക വിദ്യാർഥിനി ടി ശ്രീലക്ഷ്മി, എസ് സി കർഷകൻ കെ ശശീന്ദ്രൻ, മികച്ച കർഷക തൊഴിലാളി എം വി മീനാക്ഷിയമ്മ, മികച്ച യുവ കർഷകൻ എം ബിജു എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.
ചെറു ധാന്യകൃഷി എന്ന വിഷയത്തിൽ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രം സീനിയർ കൃഷി ഓഫീസർ യു എൻ മീര ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ, സ്ഥിരം സമിതി അധ്യക്ഷ എം ഷീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ ഗംഗാധരൻ ,പി കെ ബഷീർ, എം ലിജീഷ, വാർഡ് അംഗം സി കൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ എൻ വി ശ്രീജ, പഞ്ചായത്ത് സെക്രട്ടറി എസ് അനിൽ, കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ലയ ജോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.