അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് കെ.എസ്.ആർ.ടി.സി വെള്ളൂർക്കോണം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വിരാമമാകുന്നു. ജി സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജി സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ദീർഘനാളായി ഗതാഗതയോഗ്യമല്ലായിരുന്ന റോഡാണ് പുതുക്കി പണിയുന്നത്.
677 മീറ്റർ നീളത്തിൽ കോൺക്രീറ്റും കലുങ്കും ഉൾപ്പെടുന്നതാണ് പ്രവർത്തി.
വെള്ളനാട് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, വെള്ളനാട് ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ എം.സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.