ശ്വാസം നിലച്ചു മെഡിക്കൽ കോളജ് ആശുപത്രി എന്ന തലക്കെട്ടോടെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

കഴിഞ്ഞ എട്ട് മാസ കാലയളവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയാക്കിയത് 1471 ക്യാൻസർ സർജറികളാണ്. ഗൈനക്കോളജി വിഭാഗത്തിൽ 138ക്യാൻസർ സർജറികളും, ന്യൂറോ സർജറി വിഭാഗത്തിൽ 213 ക്യാൻസർ സർജറികളുമാണ് ഈ കാലഘട്ടത്തിൽ പൂർത്തിയാക്കിയത്. ക്യാൻസർ ശസ്ത്രക്രിയ നടത്തിയതിൽ 231 എണ്ണം ഇ.എൻ.ടി വിഭാഗത്തിലാണ്. 290 സ്തനാർബുദ ശസ്ത്രക്രിയകളാണ് ഈ കാലഘട്ടത്തിൽ പൂർത്തിയാക്കിയത്. ഈ കാലഘട്ടത്തിൽ പൂർത്തിയായ ബഹുഭൂരിപക്ഷം സർജറികളും ജനറൽ സർജറി വിഭാഗത്തിലാണ് പൂർത്തിയാക്കിയത്.

രണ്ടു ക്യാൻസർ ശസ്ത്രക്രിയ വിദഗ്ദൻമാരുടെ സേവനവും ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭ്യമാണ് . മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ക്യാൻസർ രോഗികളെ മറ്റ് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുന്നുവെന്ന വാർത്തയും അടിസ്ഥാന രഹിതമാണ്. വ്യാജ വാർത്തകൾ സൃഷ്ടിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് നടത്തുന്ന സേവനങ്ങളെ ഇകഴ്ത്തി കാണിക്കുന്നത് പതിവായിരിക്കുകയാണ്. മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിൽസ മുടങ്ങുന്നു എന്ന വാർത്ത സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയുള്ളതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിന് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നത് ആലോചിച്ചു വരികയാണ് എന്നും സുപ്രണ്ട് അറിയിച്ചു.