വരും തലമുറയെയും കാര്‍ഷികവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്,സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തന്നതായതും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനും പുതിയ വിപണന സാധ്യതകള്‍ കണ്ടെത്തുന്ന തലത്തിലേക്ക് പുതിയ തലമുറയില്‍ താല്പര്യം വളര്‍ത്തണം.കാര്‍ഷികവൃത്തി സംസ്‌കാരം എന്നതിലുപരി ഒരു ജീവിതചര്യയാണ്. കാര്‍ഷിക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണികള്‍ കണ്ടെത്തുന്നതിനുമായാണ് കൃഷിവകുപ്പുമായി ചേര്‍ന്ന് കാപ്കോ  കമ്പനി രൂപീകരിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും തദ്ദേശിയ സ്ഥാപനങ്ങളുടെയും കര്‍ഷക കൂട്ടായ്മകളുടെയും പ്രവര്‍ത്തന ശ്രമത്തിന്റെ ഫലമായി തരിശായി കിടന്ന പാടങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി കിട്ടുന്നതിനായി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ശക്തമായിട്ടുള്ള ഇടപെടലുകളാണ് കാര്‍ഷിക മേഖലയില്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
മുതിര്‍ന്ന കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും മികച്ച എസ് സി/എസ് ടി കര്‍ഷകരെയും ആദരിച്ചു.ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി.ശ്രീവിദ്യ മികച്ച കര്‍ഷകര്‍ക്കുള്ള ക്യാഷ് അവാര്‍ഡും, പൊന്നാടയും മൊമന്റോയും നല്‍കി.ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി,ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജ്, ആരോഗ്യ വിദ്വാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആയ മിനി വര്‍ഗ്ഗീസ്, പി സുജാത,കെ.സി.അജയന്‍,സുരേഷ്‌കുമാര്‍,റിജു കോശി,എന്‍ മിഥുന്‍,കെ.അമ്പിളി, എം. ആര്‍.അനില്‍കുമാര്‍,അന്നമ്മ റോയ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി രജ്ഞിമ,കൃഷി ഓഫീസര്‍ ടി സ്മിത,കൃഷി അസിസ്റ്റന്റ്മാരായ നിജി എസ് നായര്‍, ജ്യോതിലക്ഷ്മി,കാര്‍ഷിക കര്‍മ്മസേന സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍,കാര്‍ഷിക വികസനസമിതി അംഗങ്ങളായ തമ്പിക്കുട്ടി ജോഷ്വാ,ചിറ്റാര്‍ മോഹനന്‍,കെ. എ. വര്‍ഗീസ്,ഹരിത പച്ചക്കറി ക്ലസ്റ്റര്‍ പ്രസിഡന്റ് സുരേഷ് പുളിവേലി,അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്‍.ആര്‍ ഗീത,മുതിര്‍ന്ന കര്‍ഷകന്‍ കുഞ്ഞുപിള്ള അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.