നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്കിൽ നടപ്പിലാക്കുന്ന ജലബജറ്റ് പ്രവർത്തനങ്ങളുടെ സാങ്കേതിക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ടി.വി.എസ് ജിതിൻ മുഖ്യപ്രഭാഷണം നടത്തി.

നവകേരള മിഷൻ ആർ.പി മുഹമ്മദ് ഫായിസ് ജല ബജറ്റ് പദ്ധതി വിശദീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതിയുടെ പൊതുവായ ലക്ഷ്യത്തെ കുറിച്ചും ചർച്ചയും നടന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നവകേരള മിഷൻ ആർ.പിമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജെ അമൽ ദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് സൗദാമിനി നന്ദിയും പറഞ്ഞു.