ഓർത്തഡോക്‌സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ്  ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.