പുറക്കാട്ടിരി എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സ്ഥാപനത്തെ ഭിന്നശേഷി സൗഹൃദവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

സ്ഥാപനത്തിലെ ഐ പി വിഭാഗത്തിലുള്ള കുട്ടികളും രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു. സ്ഥാപനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് മന്ത്രിമാർ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി. ആശുപത്രി വികസനത്തിന്‌ ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കാനത്തിൽ ജമീല എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി ഗവാസ്, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ജെസ്സി പി.സി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി.കെ ഷാജി, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ.അമ്പിളികുമാരി.ടി, ചാർജ് മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് എൻ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.