പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ സംഘടിപ്പിച്ച ‘ ഓണത്തണലോരം 2023 ‘ പരിപാടി വര്‍ണാഭമായി. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൃദ്ധമന്ദിരത്തില്‍ നിന്നും പരവനടുക്കം ടൗണ്‍ വരെ സംഘടിപ്പിച്ച ഓണാഘോഷ വിളംബര ജാഥയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ബാന്‍ഡ് മേളവും നാടന്‍ കലാരൂപങ്ങളും ജാഥയില്‍ അണിനിരന്നു. ചെമ്മനാട് സി.ഡി.എസ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ബാന്‍ഡ് മേളം, തിരുവാതിര, കോല്‍ക്കളി, ഒപ്പന, നാടന്‍ പാട്ട്, സംഘനൃത്തം തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി.
ഓണാഘോഷത്തോടനുബന്ധിച്ച് നിരവധി വ്യക്തികളും സംഘടനകളും വൃദ്ധമന്ദിരത്തിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത ഇലക്ട്രോണിക് ഉപകരണങ്ങളും പാലീയേറ്റിവ് കെയര്‍ ഉപകരണങ്ങളും സബ് കളക്ടര്‍ വൃദ്ധമന്ദിരം സൂപ്രണ്ട് ബി.മോഹനന് കൈമാറി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. സൈമ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.
കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, ക്ഷേമകാര്യ ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, അംഗങ്ങളായ ചന്ദ്രശേഖരന്‍ കുളങ്ങര, ടി. കൃഷ്ണന്‍, മേല്‍പ്പറമ്പ എസ്.എച്ച്.ഒ. ടി.ഉത്തംദാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. വൃദ്ധമന്ദിരം സൂപ്രണ്ട് ബി.മോഹനന്‍ സ്വാഗതവും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.