നവീകരണം പൂർത്തിയാക്കിയ  കലാഭവൻ മണി റോഡ് തിരുവനന്തപുരത്തിനുള്ള ഓണ സമ്മാനമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നിർമാണം പൂർത്തീകരിച്ചത്. തദ്ദേശ സ്വയം ഭരണ, പൊതുമരാമത്ത് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചു.

ഓരോ ആഴ്ചയിലും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗങ്ങൾ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ഈ  മാതൃകയിൽ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. കലാഭവൻ മണി റോഡ് നവീകരണത്തോട് സഹകരിച്ച ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മന്ത്രി നന്ദി അറിയിച്ചു. മന്ത്രിമാരായ വി ശിവൻ കുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ സംബന്ധിച്ചു. ശിലാഫലകം അനാച്ഛാദനത്തിനു ശേഷം മന്ത്രിമാർ കലാഭവൻ മണി സ്തൂപത്തിൽ ഹാരമണിയിച്ചു.