അത്തച്ചമയത്തിന്റെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമ്മാന കൂപ്പൺ പദ്ധതി ഏറ്റെടുത്ത് അത്തച്ചമയ നഗരി.

നഗരിയിൽ പ്രത്യേകം ഒരുക്കിയ കൗണ്ടറിൽ പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഏൽപ്പിച്ചാൽ സമ്മാന കൂപ്പണുകൾ ഏർപ്പെടുത്തിയിരുന്നു. അത്ത നഗരിയെ മാലിന്യമുക്തമാക്കുന്നതിനായി നടത്തിയ ഈ ക്യാമ്പയിനിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ഗവൺമെന്റ് ആയുർവേദ കോളേജ് തൃപ്പൂണിത്തുറ, ആർഎൽവി കോളേജ് തൃപ്പൂണിത്തറ, ബി.എഡ് സെന്റർ തൃപ്പൂണിത്തുറ, ഭൂമി, സോഷ്യൽ ക്യാപ്പിറ്റൻസ് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലീൻ ഡ്രൈവ് സംഘടിപ്പിക്കുകയും നഗരിയിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി , ആർ എൽ വി കോളേജ് അധ്യാപകൻ മനു മോഹൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ കെ ടി രത്നാ ഭായ്, എ എ സുരേഷ് , വനജ തമ്പി, ശുചിത്വമിഷൻ വൈ പി പാർവതി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.