അത്തച്ചമയ ദിനത്തിൽ ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി ശേഖരിച്ച 100 കിലോ പ്ലാസ്റ്റിക് കുപ്പികൾ പുന:ചംക്രമണത്തിനായി കൈമാറി.
വലിച്ചെറിയേണ്ട തിരികെ നൽകൂ സമ്മാനങ്ങൾ നേടാം സമ്മാനക്കൂപ്പൺ കൗണ്ടർ, വിവിധ ബോട്ടിൽ ബൂത്തുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവയാണ് റീസൈക്ലിങ്ങിനു കൈമാറിയത്. ഫ്ലാഗ് ഓഫ് ചടങ്ങ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു.
ശേഖരിച്ച പ്ലാസ്റ്റിക് കുപ്പി, കവറുകൾ, കടലാസ് എന്നിവ റീസൈക്കിൾ ചെയ്യാൻ കൊടുക്കുന്നതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ഹരിത കർമ്മ സേനക്ക് കൈമാറും. കൂടാതെ അജൈവ പാഴ് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ശില്പ നിർമ്മാണം ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്.
ഇത്തരത്തിൽ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ചും അജൈവ പാഴ് വസ്തുക്കളെ തരംതിരിച്ച് റീസൈക്ലിങ്ങിനായി കൈമാറിയും, പുനരുപയോഗിക്കാൻ പറ്റാവുന്ന ഉൽപ്പന്നങ്ങൾ നിർമ്മിച്ചും മാലിന്യത്തിന്റെ ഉൽപാദനം പൂർണമായി ഒഴിവാക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.