സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ആഗസ്റ്റ് 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.പി. നം. 36/2023 സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായുള്ള പെറ്റീഷന്മേലുള്ള പൊതുതെളിവെടുപ്പ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.