നബാര്‍ഡ് കെ. എഫ്. ഡബ്ല്യൂ സോയില്‍ പ്രൊജക്ടിലെ ഗുണഭോക്താക്കളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍പ്പക്കെത്തിക്കുന്നതിനായി മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഓണ ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജില്ലാ മാനേജര്‍ വി.ജിഷ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സെബാസ്റ്റ്യന്‍ പാലംപറമ്പിലിന് നല്‍കി നിര്‍വ്വഹിച്ചു.

നീര്‍ത്തട വികസന സമിതികള്‍ക്ക് പുറമെ തിരുനെല്ലി അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്, മധുവനം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, ആദിമ ട്രൈബല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓണ ചന്ത മൂന്നുദിവസം നീണ്ടു നില്‍ക്കും. മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ആലിസ് സിസില്‍, മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ പി. യു സിത്താര, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ ജോസ്, രാജേഷ് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.