പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് 2023- 2024 അധ്യായന വര്‍ഷം ഹൈസ്കൂള്‍ വിഭാഗം ഡ്രോയിംഗ് അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന് നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫൈന്‍ ആര്‍ട്സില്‍ ബിരുദമോ ഡ്രോയിങ്, പെയിന്റിംഗ് എന്നീ വിഷയങ്ങളിലുള്ള ബിരുദമോ ഡിപ്ലോമയോ തത്തുല്യമായ മറ്റ് യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.റ്റി വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന് രണ്ടാം നില, കുയിലിമല, പൈനാവ്. പി.ഒ, ഇടുക്കി, പിന് :685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഈ മെയില്‍ ഐഡിയിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297.