കണ്ണൂരിന്റെ കലയും ചരിത്രവും സംസ്‌കാരവും ജീവിതവും ഇഴചേർന്ന വരകളിലൂടെയും ജീവൻ തുടിക്കുന്ന ഫോട്ടോകളിലൂടെയും കളറായി  കലക്ടറേറ്റ്. കലക്ടറേറ്റ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഇടനാഴികളിൽ ചിത്രങ്ങൾ പതിച്ചത്. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ അസി. കലക്ടർ അനൂപ് ഗാർഗ് ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. ന

മ്മുടെ കളക്ടറേറ്റ്, നമ്മുടെ ഉത്തരവാദിത്തം എന്ന ആശയത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ‘ചിത്രശലഭം’ ഫോട്ടോ, ചിത്രരചന മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 80 ചിത്രങ്ങളും ഫോട്ടോകളുമാണ് കലക്ടറേറ്റ് ചുവരുകളിൽ ഇടം നേടിയത്. കണ്ണൂരിന്റെ ചരിത്രവും പ്രൗഢിയും പ്രശസ്തിയും പ്രതിഫലിപ്പിക്കുന്ന തെയ്യം, പൊന്ന്യത്തങ്കം, വേടൻ എന്നീ കലാരൂപങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പൈതൃകങ്ങൾ, പരമ്പരാഗത മേഖലകളായ കൈത്തറി, തീരദേശങ്ങൾ, കടൽ തീരങ്ങൾ, കുന്നുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി കണ്ണൂരിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾ ഇവിടെ കാണാം.

തെരഞ്ഞെടുക്കപ്പെട്ട നാല് ചിത്രങ്ങൾ ജില്ലാ കലക്ടറുടെ ചേംബറിൽ സ്ഥാപിച്ചു. ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾ വരച്ച ചിത്രങ്ങളും കലക്ടറേറ്റ് ഗോവണിയോട് ചേർന്ന് സ്ഥാപിച്ചു.അനാച്ഛാദന ചടങ്ങിൽ എഡിഎം കെ കെ ദിവാകരൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.