ഓണസമൃദ്ധി 2023 ന്റെ ഭാഗമായി നാടന്‍ പഴം-പച്ചക്കറി വിപണിയ്ക്ക് കുമളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ഓണ വിപണിയിലെ സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്, കര്‍ഷക കൂട്ടായ്മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അട്ടപ്പള്ളം പൊതുമാര്‍ക്കറ്റില്‍ ഓണ സമൃദ്ധിയ്ക്ക് തുടക്കം കുറിച്ചത്. ആഗസ്റ്റ് 28 വരെ വിപണി പ്രവര്‍ത്തിക്കും.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നോളി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം ശാന്തി ഷാജിമോന്‍, കൃഷി ഓഫീസര്‍ ബിനുമോന്‍ കെ.കെ., ക്യഷി ഭവന്‍ ഉദ്യോഗസ്ഥരായ യൂനിസ് പി കെ, ബിജോയി കെ. ഐ, റീന തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.