പി.ജി. മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം.

രണ്ടാം ഘട്ട അലോട്ട്മെന്റിൽ സർവീസ് ക്വാട്ടയിൽ പ്രവേശനത്തിന് അർഹത നേടിയവർക്ക് ഓപ്ഷൻ രജിസ്ട്രേഷനുള്ള അവസരം ലഭ്യമാക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300