ആദ്യരണ്ടുദിവസം കൊണ്ട് 528 വോട്ട് രേഖപ്പെടുത്തി
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കൽ തുടരുന്നു. മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് പ്രത്യേക പോളിങ് സംഘം വീട്ടിലെത്തി വോട്ട്് രേഖപ്പെടുത്തുന്നത്.
ആദ്യരണ്ടുദിവസം കൊണ്ട് 528 പേരുടെ വോട്ടാണ് വീടുകളിലെത്തി രേഖപ്പെടുത്തിയത്. വോട്ടിംഗ് തുടങ്ങിയ ഓഗസ്റ്റ് 25ന് 95 പേരും രണ്ടാം ദിനമായ ഓഗസ്റ്റ് 26ന് 433 പേരും വോട്ട് രേഖപ്പെടുത്തി. ആദ്യദിവസം മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽപ്പെട്ട 88 പേരും ഭിന്നശേഷിക്കാരായ ഏഴുപേരും വോട്ടു രേഖപ്പെടുത്തി. രണ്ടാം ദിവസം 363 മുതിർന്ന പൗരന്മാരും 70 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി.
ഇന്ന് ( ഓഗസ്റ്റ് 28) പ്രത്യേക പോളിങ് സംഘം 311 പേരുടെ വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും. 277 മുതിർന്ന വോട്ടർമാരുടെയും 34 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു രേഖപ്പെടുത്തുക.
പ്രത്യേക പോളിങ് സംഘം ഇന്ന് എത്തുന്ന സ്ഥലങ്ങൾ ചുവടെ
പോളിങ് സംഘം വില്ലേജ്, ബൂത്ത്, മുതിർന്ന പൗരൻമാർ, ഭിന്നശേഷി വിഭാഗക്കാർ, ആകെ എന്ന ക്രമത്തിൽ
ടീം 1 അയർക്കുന്നം, 10-13 ബൂത്തുകൾ, 16, 4, 20
ടീം 2 മണർകാട് 25,27 ബൂത്തുകൾ, 18, 1, 19
ടീം 3 മണർകാട് 81-ാം ബൂത്ത്, 25, 1, 26
ടീം 4 മണർകാട് 87-ാം ബൂത്ത്, 21, 0,21
ടീം 5 അകലക്കുന്നം 37-ാം ബൂത്ത്, 15,4, 19
ടീം 6 കൂരോപ്പട 49 ബൂത്തുകൾ, 15,1, 16
ടീം 7 കൂരോപ്പട 60-61 ബൂത്തുകൾ, 18,0, 18
ടീം 8 പാമ്പാടി 97-98 ബൂത്തുകൾ, 13, 1, 14
ടീം 9 പാമ്പാടി 110 ബൂത്ത് 15, 3, 18
ടീം 10 പുതുപ്പള്ളി 123-124 ബൂത്തുകൾ, 23,3,26
ടീം 11 പുതുപ്പള്ളി 138-139 ബൂത്തുകൾ, 21, 2, 23
ടീം 12 മീനടം, 152-ാം ബൂത്ത്, 22, 2,24
ടീം 13 വാകത്താനം 160-161 ബൂത്ത്, 14, 7, 21
ടീം 14 വാകത്താനം 170-ാം ബൂത്ത്, 21, 3, 24
ടീം 15 തോട്ടയ്ക്കാട് 180 -ാം ബൂത്ത്, 20, 2, 22