ബി.എസ്‌സി നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിലേക്ക് കോളജ് ഓപ്ഷൻസ് സമർപ്പിച്ചവരുടെ അഞ്ചാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത പേയ്‌മെന്റ് സ്ലിപുമായി ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ സെപ്റ്റംബർ ഏഴിനകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ എട്ടിനകം അഡ്മിഷൻ നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.