കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ 5 ന് രണ്ടാമത്തെ സ്‌പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 8.30 ന് ജനറൽ, ഈഴവ, മുസ്ലീം ഒഴികെയുള്ളവരും, 9.30 ന് ജനറൽ, ഈഴവ, മുസ്ലീം വിഭാഗത്തിൽപ്പെടുന്ന റാങ്ക് ഒന്ന് മുതൽ 35000 വരെയുള്ളവരെയുമാണ് പരിഗണിക്കുന്നത്.

പ്രവേശനം നേടുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതും ഫീസ് അടയ്‌ക്കേണ്ടതുമാണ്. മറ്റേതെങ്കിലും ഗവ./എയ്ഡഡ് പോളിടെക്‌നിക് കോളജിൽ അഡ്മിഷൻ നേടിയിട്ടുണ്ടെങ്കിൽ അഡ്മിഷൻ സ്ലിപ്, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. സ്വാശ്രയ പോളിടെക്‌നിക് കോളജുകളിൽ പ്രവേശനം നേടിയവർ ഗവ./എയ്ഡഡ് പോളിടെക്‌നിക് കോളജിൽ പ്രവേശനം നേടുന്ന പക്ഷം ഫീസ് അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.