അധ്യാപക നിയമനം

വൈത്തിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം പാര്‍ട്ട് ടൈം) തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 7 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 04936 255618.

കോളേരി ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (ചൊവ്വ) രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 6238890766.

സ്റ്റാഫ് നേഴ്‌സ് നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സെപ്തംബര്‍ 7 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

ക്ലസ്റ്റര്‍ റിസോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സമഗ്ര ശിക്ഷ കേരളം, വയനാട് ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലെ 3 ബി.ആര്‍.സികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും അതേ വിഷയത്തില്‍ ബി.എഡും ഉണ്ടായിരിക്കണം. അധിക യോഗ്യത അഭിലഷണീയം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഓഫീസില്‍ സെപ്തംബര്‍ 11 നകം നല്‍കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. സെപ്തംബര്‍ 14 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04936 203338.