സെപ്റ്റബര്‍ 15,16 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജില്‍ നടക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേളയുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ആലോചനാ യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ്. കെ.എസ് അധ്യക്ഷത വഹിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍.എന്‍.പി, ഡി.എസ്.എ ഇന്‍ ചാര്‍ജ് ദീപ്തി മരിയ ജോസ്, വാര്‍ഡ് അംഗം കൊച്ചുറാണി ജോസ്, വിവിധ സര്‍വീസ് സംഘടനാ ഭാരവാഹികള്‍, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകര്‍, വിവിധ ജില്ലാസ്പോര്‍ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സെന്റ് ജോസഫ്് കോളേജ് പ്രന്‍സിപ്പല്‍ ഡോ.തോമസ് ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുഖ്യരക്ഷാധികാരികള്‍: കെ.റ്റി ബിനു- പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്, റോമിയോ സെബാസ്റ്റ്യന്‍- പ്രസിഡന്റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. ചെയര്‍മാന്‍: വിനോദ് കെ.എസ് -പ്രസിഡന്റ്, അറക്കുളം ഗ്രാമപഞ്ചായത്ത്, ജനറല്‍ കണ്‍വീനര്‍: കെ.എല്‍. ജോസഫ്- അംഗം, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍. ജോയിന്റ് കണ്‍വീനര്‍മാര്‍: പ്രൊഫ. എം.ജെ.ജേക്കബ്, അംഗം, ജില്ലാ പഞ്ചായത്ത്, ഉഷാ വിജയന്‍, പ്രസിഡന്റ്, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്, കൊച്ചു റാണി ജോസ്- അംഗം, അറക്കുളം ഗ്രാമപഞ്ചായത്ത്, റ്റി.ആര്‍.സെല്‍വരാജ്, അംഗം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. വൈസ് ചെയര്‍മാന്‍മാര്‍: ടോം ജോസ് കുന്നേല്‍- ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ടി.ജി രാജീവ്- എന്‍.ജി.ഒ യൂണിയന്‍, മനുപ്രസാദ്. എം.കെ- ജോയിന്റ് കൗണ്‍സില്‍, ടോമി വാളികുളം- പ്രസിഡന്റ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, റോബിന്‍സണ്‍ പി.ജോസ്- ജില്ലാ സെക്രട്ടറി, കെ.ജി.ഒ.എ. കമ്മിറ്റി അംഗങ്ങള്‍: ബേബി വര്‍ഗീസ്-അക്വാറ്റിക് അസോസിയേഷന്‍, പി.ആര്‍.രതീഷ്. കെ.എം, ഈപ്പച്ചന്‍ ജോസഫ്.