കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ശുചിമുറി സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. ശുചിത്വമിഷന്‍ നഗരസഭയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സ്‌കൂളില്‍ ശുിചിമുറി സമുച്ചയം നിര്‍മ്മിക്കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ ധന്യ അനില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ മായാ ബിജു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്, എസ്എംസി ചെയര്‍മാന്‍ ബാബു സെബാസ്റ്റ്യന്‍, എച്ച്എം ഇന്‍ചാര്‍ജ് ഷൈബി കെ.കെ എന്നിവര്‍ പങ്കെടുത്തു.