പുനലൂര്‍ നഗരസഭയില്‍ ‘അടല്‍ മിഷന്‍ ഫോര്‍ റീജുവിനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത് 2.0) പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പാകുന്നതോടെ നഗരസഭയിലെ പത്തു വാര്‍ഡുകളിലേക്കും വെള്ളമത്തിക്കാനാകും.

ഭരണിക്കാവ് വാര്‍ഡില്‍ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി. കലയനാട് വാര്‍ഡില്‍ സംഭരണിയും ബൂസ്റ്റര്‍ പമ്പും സ്ഥാപിക്കുന്നതിന് ഭൂമി വാങ്ങാനും തുമ്പോട്ട് ഭൂതലസംഭരണി നിര്‍മിക്കുന്നതിനും നടപടിയായി. 8.05 കോടി രൂപയുടെ പദ്ധതിയിലൂടെ 2,338 വീടുകളില്‍ വെള്ളമെത്തിക്കാനാകും.

ഭരണിക്കാവ്, കോളേജ്, മണിയാര്‍ വാര്‍ഡുകളില്‍ വെള്ളമെത്തിക്കുന്നതിന് 3.03 കോടി രൂപയാണ് ചെലവഴിക്കുക. നഗര ജലവിതരണ പദ്ധതി (യു.ഡബ്ലു.എസ്.എസ്.)യുടെ ഭാഗമായി പി വി സി കുഴലുകള്‍ സ്ഥാപിക്കും. 645 വീടുകളില്‍ വെള്ളമെത്തിക്കും. 3.03 കോടി രൂപയാണ് ചെലവഴിക്കുക.

കലയനാട്ട് ബൂസ്റ്റര്‍ പമ്പ് സ്റ്റേഷനും 60,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരിതല ടാങ്കും നിര്‍മിക്കും. 2.52 കോടി രൂപയാണ് അടങ്കല്‍. തുമ്പോട് വാര്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാകും നിര്‍മിക്കുക. 928 വീടുകള്‍ക്ക് വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.