പുല്ലിച്ചിറ ലിറ്റില്‍ ഫ്‌ളവര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍ ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍ , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ ഷണ്മുഖദാസ്, ബിജു കുന്നുവിള തുടങ്ങിയവര്‍ പങ്കെടുത്തു.