സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും പി.ജി. ദന്തൽ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ടമെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 1 മുതൽ 4 വരെ വിദ്യാർത്ഥികൾ നൽകിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചത്.

അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ സെപ്റ്റംബർ 11 വൈകിട്ട് 4 മണിയ്കള്ളിൽ പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചതിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റ് റദ്ദാകും. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 04712525300.