കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് 14ന് രാവിലെ 11ന് കണ്ണൂർ ഗവ. ആയുർവേദ കോളജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം എത്തണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.