കട്ടപ്പന നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറുടെ ഒഴിവില്‍ കരാര്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 12 പകല്‍ 11 മണിക്ക് നഗരസഭ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും . യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, ഐ. ടി.ഐ. ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും കട്ടപ്പന നഗരസഭാപരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്ഥിരതാസമസ സര്‍ട്ടിഫിക്കറ്റുകളും അഭിമുഖത്തിന് വരുമ്പോള്‍ ഹാജരാക്കണം.