കൈമനം വനിതാ പോളിടെക്നിക്ക് കോളേജിൽ 2023-24 അധ്യയന വർഷത്തിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 13 ബുധനാഴ്ച സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ സെപ്റ്റംബർ 13നു രാവിലെ 9 മുതൽ 11 വരെ കൈമനം വനിതാ പോളിടെക്നിക്ക് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥിനികൾ പുതിയ അപേക്ഷ സമർപ്പിക്കുന്നതിനായി അന്നേ ദിവസം രാവിലെ ഒമ്പതിന് എത്തിച്ചേരണം. വിശദവിവരങ്ങൾ www.polyadmission.org/let എന്ന സൈറ്റിൽ ലഭ്യമാണ്.
നിലവിൽ ഏതെങ്കിലും പോളിടെക്നിക്ക് കോളേജിൽ അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സ്ലിപ്പുമായി വരേണ്ടതാണ്. ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർ ടി സി ഉൾപ്പെടെ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. പ്രോസ്പെക്ടസ് പ്രകാരമുള്ള 13995/- രൂപ ഫീസ് (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന), പിറ്റിഎ ഫണ്ട് (ക്യാഷ്) എന്നിവ അഡ്മിഷൻ സമയത്ത് നൽകണം.