സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന നാടന്‍ ഗോക്കളും ഭക്ഷ്യസമൃദ്ധിയും കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. സെപ്റ്റംബര്‍ 16ന് രാവിലെ 10 ന് കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനാകും.
വിളപരിപാലനത്തില്‍ നാടന്‍ പശുക്കളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ചേര്‍ത്തല അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവന്‍, നാടന്‍ ജനുസുകളും പരിപാലനവും എന്ന വിഷയത്തില്‍ കടുവാത്തോട് വെറ്റിനറി സര്‍ജന്‍ എം കെ അനീഷ് എന്നിവര്‍ ക്ലാസ് നയിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എസ് അനില്‍കുമാര്‍, കൊട്ടിയം എല്‍ എം ടി സി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ജി പ്രദീപ്, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
