നവകേരളം കര്‍മ്മ പദ്ധതിയുടെ എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം യൂസര്‍ ഫീയും കൈവരിച്ച തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 5,6 വാര്‍ഡുകളിലെ ഹരിത കര്‍മ്മ സേന അംഗങ്ങളെ അനുമോദിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന സത്താര്‍ അധ്യക്ഷത വഹിച്ചു.നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു ഹരിത കര്‍മ്മ സേനയ്ക്കുള്ള അനുമോദന പത്രം കൈമാറി. സ്ഥിരം സമിതി അധ്യക്ഷന്‍മായ കെ.കുസുമം, കെ.എ മൈമുന, വാര്‍ഡ് മെമ്പര്‍മാരായ സിനി തോമസ്, എ.എസ് രവികുമാര്‍, കെ.വി ഗണേഷ്, എം എം ചന്ദു, കെ.എസ് ഏലിയാമ്മ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലത, വി.ഇ.ഒ എച്ച്. ഹരീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, ജെ.എച്ച്.ഐ അക്ഷര ജ്യോതി, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി അഖില തുടങ്ങിയവര്‍ സംസാരിച്ചു.