ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉയർന്ന തൊഴിൽ അവസരം നൽകുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ കോഴ്സിലേക്ക് നിലവിൽ സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ്. കൂടാതെ വിദ്യാർഥിനികൾക്ക് മാത്രമായുള്ള ആറ് മാസം ദൈർഘ്യമുള്ള ‘ഡിപ്ലോമ ഇൻ മൾട്ടി സ്കിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി’ എക്സിക്യൂട്ടീവ് കോഴ്സിലേക്കും സീറ്റുകൾ ഒഴിവുണ്ട്. ഇതിന്റെ അടിസ്ഥാന യോഗ്യത പ്ലസ്ടു ഉം, ഉയർന്ന പ്രായപരിധി 30 വയസ്സുമാണ്.

പട്ടികജാതി/പട്ടിക വർഗ്ഗത്തിലുള്ള വനിതകൾക്ക് സൗജന്യമായി നൽകുന്ന ഈ പരിശീലന പദ്ധതിയിൽ മറ്റ് വിഭാഗത്തിലുള്ള വനിതകൾക്ക് 50 ശതമാനം സ്കോളർഷിപ്പ് സംസ്ഥാന സർക്കാർ നൽകുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് കിറ്റ്സ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org , 0490 – 2344419, 9446329897 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.