2023-24 വർഷത്തെ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 14നു നടത്തും. വിദ്യാർഥികൾ തങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ ഒമ്പതിനു കോളേജിൽ ഹാജരാകണം. രാവിലെ 11നു ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.gecbh.ac.in) ലഭിക്കും.