തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് നടക്കും. രാവിലെ 9.30ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 20000 വരെയുള്ള എല്ലാ വിഭാഗക്കാർക്കും രാവിലെ 10.30ന് റാങ്ക് 20001 മുതൽ 30000 വരെയുള്ള ജനറൽ മെറിറ്റ് ഒഴികെയുള്ള എല്ലാ വിഭാഗക്കാർക്കുമാണ് സ്പോട്ട് അഡ്മിഷൻ. എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ കൊണ്ടുവരണം. ഫീസ്, ഒഴിവുകൾ, മറ്റുവിവരങ്ങൾ എന്നിവ www.polyadmission.org ൽ ലഭിക്കും.
